This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിഗര്‍ പരിപഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിഗര്‍ പരിപഥം

Trigger circuit

വളരെ കുറഞ്ഞ സമയം കൊണ്ട് വോള്‍ട്ടത പരമാവധി ആകുന്ന തരത്തിലുള്ള പള്‍സുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പരിപഥം. ഇത്തരത്തിലുള്ള പള്‍സിന്റെ തരംഗ രൂപത്തെ ട്രിഗര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

രണ്ടു തരത്തില്‍ ട്രിഗര്‍ പരിപഥങ്ങള്‍ രൂപകല്പന ചെയ്യാനാകും. വ്യവകലന (differentiating) അഥവാ പീക്കിങ് പരിപഥവും (ചിത്രം-1) റിങിങ് പരിപഥവുമാണവ (ചിത്രം-2). നിവേശ തരംഗത്തിന്റെ വ്യവകലിത രൂപം നിര്‍ഗമത്തില്‍ ലഭ്യമാക്കുന്നവയാണ് റിങിങ് പരിപഥങ്ങള്‍.

മള്‍ട്ടിവൈബ്രേറ്റര്‍ പോലുള്ള റിലാക്സേഷന്‍ ഉപകരണങ്ങളില്‍ അവസ്ഥാന്തരം (change of state) പ്രാവര്‍ത്തികമാക്കാനാണ് ട്രിഗര്‍ പരിപഥങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍